ദോഹ: ഫിഫ ലോകകപ്പ് 2026ന് മുന്നോടിയായി ഖത്തർ എയർവേയ്സ് ഹോളിഡേയ്സ് പ്രത്യേക യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. യുഎസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം കാണുന്നതിനായി രൂപകൽപ്പന ചെയ്തതാണ് ടിക്കറ്റ് ഉൾപ്പെടുന്ന ട്രാവൽ പാക്കേജുകൾ.
ഒറ്റ മത്സര പാക്കേജ്, ‘ഫോളോ മൈ ടീം’, നോക്കൗട്ട് സീരീസ്, ഫൈനൽ റൗണ്ട് സീരീസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. ......

ദോഹ: ഖത്തറിലെ പ്രമുഖ കാറ്ററിംഗ് സ്ഥാപനമായ പൂരി ആൻഡ് കരക് (Poori & Karak), സ്ഥാപനത്തിനുള്ളിൽ നടന്ന വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പ് സംഭവത്തെ തുടർന്നാണ് എല്ലാ ശാഖകളിലും ക്യാഷ് ഇടപാടുകൾ താൽക്കാലികമായി നിർത്തി കാർഡ് പേയ്മെന്റുകൾക്ക് മാത്രം മാറുന്നതായി പ്രഖ്യാപിച്ചത്.
2025-ൽ ചില ജീവനക്കാരെ ഉൾപ്പെടുത്തി നടന്ന ഗുരുതരമായ ആന്തരിക മോഷണമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ക്യാഷ് ഇടപാടുകൾ വഴിയാണ് അനധികൃത പ്രവർത്തനങ്ങൾ നടന്നതെന്നും, ഇതിലൂടെ ഈ വർഷം സ്ഥാപനത്തിന് നേരിട്ട ഏറ്റവും വലിയ സാമ്പത്തിക നഷ്ടങ്ങളിലൊന്നാണ് സംഭവിച്ചതെന്നും മാനേജ്മെന്റ് അറിയിച്ചു.
സ്ഥാപനത്തിന്റെ സ്വത്തുസംരക്ഷണം, സാമ്പത്തിക ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കൽ, ധനകാര്യ പ്രവർത്തനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാഷ് പേയ്മെന്റുകൾ പൂർണമായും ഒഴിവാക്കി ബാങ്ക് കാർഡ് പേയ്മെന്റുകൾ മാത്രം സ്വീകരിക്കാൻ തീരുമാനിച്ചതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
സാമ്പത്തിക മേൽനോട്ട സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും, കാർഡ് പേയ്മെന്റിലേക്കുള്ള മാറ്റം താൽക്കാലികമാണെന്നും കമ്പനി അറിയിച്ചു. ......
ദോഹ: ലെബനൺ തീരദേശത്ത് സ്ഥിതി ചെയ്യുന്ന പുതിയ എണ്ണ–വാതക ബ്ലോക്കിൽ ഖത്തർഎനർജി പങ്കാളിയായതായി അധികൃതർ അറിയിച്ചു. ലെബനൺ സർക്കാർ, ടോട്ടൽഎനർജീസ്, എനി എന്നിവരുമായി ഖത്തർഎനർജി ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചു.
കരാർ പ്രകാരം ബ്ലോക്ക് 8-ൽ ഖത്തർഎനർജിക്ക് 30 ശതമാനം ഓഹരി ലഭിക്കും. ......
റിയാദ്/ദോഹ: ഉക്രെയിനിൽ നടന്ന ഷെല്ലാക്രമണത്തെ തുടർന്ന് ഖത്തർ എംബസി കെട്ടിടത്തിനു ണ്ടായ നാശനഷ്ടത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദാവി ആഴത്തിലുള്ള ഖേദം രേഖപ്പെടുത്തി.
നയതന്ത്ര ബന്ധങ്ങളെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. നയതന്ത്ര ദൗത്യങ്ങളുടെയും അവയുടെ ആസ്ഥാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ ഇത്തരം നിയമങ്ങൾ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യ–ഉക്രെയിൻ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കണമെന്ന ജിസിസിയുടെ സ്ഥിരം നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു. ......
ദോഹ: വിദ്യാഭ്യാസ–ഉന്നതവിദ്യാഭ്യാസ മന്ത്രി ലൊൽവ ബിന്റ് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതർ ഓഡിയോ എഡ്യൂക്കേഷൻ കോംപ്ലക്സ് സന്ദർശിച്ചു. കേൾവിപരിമിതിയുള്ള വിദ്യാർത്ഥികളുടെ പഠന സാഹചര്യങ്ങൾ വിലയിരുത്തുന്നതിന്റെയും അക്കാദമിക് പിന്തുണ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് സന്ദർശനം.
ഉന്നതവിദ്യാഭ്യാസ അണ്ടർസെക്രട്ടറി ഡോ. ......
ദോഹ: മർമി ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഹദ്ദാദ് അൽ തഹാദി ചാമ്പ്യൻഷിപ്പിൽ ഉയർന്നനിലവാരത്തിലുള്ള മത്സരങ്ങൾ അരങ്ങേറി. മത്സരത്തിന്റെ ഭാഗമായി പരിശീലിപ്പിച്ച എലിറ്റ് ഹോമിംഗ് പ്രാവുകളെയാണ് അവതരിപ്പിച്ചതെന്ന് അബ്ദുല്ല ഫഖ്റോ വ്യക്തമാക്കി. ......
ദോഹ: ഭക്ഷ്യസുരക്ഷയെന്ന ആഗോള വെല്ലുവിളിക്ക് പ്രകൃതിയുടെ കരുതലിലൂടെ മറുപടി കണ്ടെത്തിയിരിക്കുകയാണ് ഖത്തർ സർവകലാശാലയിലെ ഗവേഷകർ. വിളവെടുപ്പിന് ശേഷമുള്ള ഫല–പച്ചക്കറി നാശം തടയാൻ, രാസ കീടനാശിനികൾക്ക് പകരമായി പരിസ്ഥിതി സൗഹൃദമായ ഒരു നവീന പരിഹാരമാണ്കണ്ടെത്തിയിരിക്കുന്നത്.
ഖത്തർ സർവകലാശാലയിലെ ബയോളജിക്കൽ സയൻസസ് വിഭാഗം പ്രൊഫസർ മുഹമ്മദ് അബു ദിയ്യയും, അധ്യാപിക ഇമാൻ സാലഹും നേതൃത്വം നൽകിയ ഗവേഷണത്തിൽ, പ്രോസോപിസ് ജൂലിഫ്ലോറ എന്ന മരത്തിന്റെ ഇലകളിൽ നിന്നുള്ള ജലദ്രാവ്യമായ എഥനോളിക് എക്സ്ട്രാക്റ്റ്, വിളവെടുപ്പിന് ശേഷമുള്ള ഫലങ്ങൾക്ക് സംരക്ഷണ കവചമായി ഉപയോഗിക്കാമെന്ന് തെളിയിച്ചു. ......
ദോഹ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഐസിബിഎഫ് (Indian Community Benevolent Forum) ഓഫീസ് സമുച്ചയം സന്ദർശിച്ചു.......
ദോഹ:അൽ ഖോർ പ്രദേശത്ത് രണ്ടാമത്തെ ഉല്കാഖണ്ഡം കണ്ടെത്തിയതായിഖത്തർ ആസ്ട്രോണോമിക്കൽ സെന്റർ മേധാവി ഷെയ്ഖ് സൽമാൻ ബിൻ ജാബോർ അൽ താനിഅറിയിച്ചു.സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച അറിയിപ്പിൽ, ലബോറട്ടറി പരിശോധനകൾക്ക് ശേഷം കണ്ടെത്തിയ ഖണ്ഡം ഇരുമ്പ് ഉല്കാഖണ്ഡം (Iron Meteorite) ആണെന്ന് സ്ഥിരീകരിച്ചതായി ഷെയ്ഖ് സൽമാൻ വ്യക്തമാക്കി. കണ്ടെത്തലിന്റെ ചിത്രം പങ്കുവച്ച അദ്ദേഹം, ഡ്രോണുകളുടെ സഹായത്തോടെയും 10 കിലോമീറ്ററിലധികം നീളുന്ന സാധ്യതാപാതയിലൂടെയുള്ള ദീർഘദൂരം മരുഭൂമി യാത്രകളോടെയുമാണ് തിരച്ചിൽ നടത്തിയത് എന്നും വിശദീകരിച്ചു.
2025 സെപ്റ്റംബറിൽ കണ്ടെത്തിയ ആദ്യ ഉല്കാഖണ്ഡത്തിന് പിന്നാലെയാണ് പുതിയ കണ്ടെത്തൽ. ......